ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇന്നത്തെ എടത്വ പഞ്ചായത്തിന്റെ ആദ്യകാല രൂപം കോഴിമുക്ക് വില്ലേജ് യൂണിയൻ ആയിരുന്നു. 1953-ൽ എടത്വ പഞ്ചായത്ത് നിലവിൽ വരികയും, കാലക്രമേണ കോഴിമുക്ക് പഞ്ചായത്തും വില്ലേജും യഥാക്രമം എടത്വ പഞ്ചായത്ത്, എടത്വ വില്ലേജ് എന്നിങ്ങനെ പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. ആരാധനാലയങ്ങളുടെ അഥവാ കോവിലുകളുടെ സാന്നിധ്യം കൊണ്ടാണ് ഈ പ്രദേശത്തിന് 'കോവിൽമുക്ക്' അല്ലെങ്കിൽ 'കോഴിമുക്ക്' എന്ന പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരവും നെൽപ്പുരയും, ഏഴു കരക്കാർ ചേർന്ന് നിർമ്മിച്ച പുരാതനമായ ചങ്ങംകരി ശ്രീധർമ്മശാസ്താ ക്ഷേത്രവും ഈ നാടിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു. 1816–1820 കാലഘട്ടത്തിൽ തയ്യാറാക്കപ്പെട്ട "സർവ്വേ ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ" എന്ന പുസ്തകത്തിലാണ് ഈ ഗ്രാമത്തെക്കുറിച്ചുള്ള ആദ്യ ആധികാരിക വിവരണമുള്ളത്. ചങ്ങംകരി ക്ഷേത്രവും, എടത്വ റോമൻ കത്തോലിക്കാ പള്ളിയും അവിടുത്തെ പെരുന്നാളും വിദേശ നിരീക്ഷകരുടെ സവിശേഷ ശ്രദ്ധ...
കൂടുതൽ വായിക്കുക