ഗ്രാമ സഭാ

ഗ്രാമസഭ  

ജനപങ്കാളിത്തത്തിലൂടെ പ്രാദേശിക സ്വയംഭരണത്തിന്റെ ശക്തികേന്ദ്രം

ഗ്രാമസഭയുടെ പ്രധാന വിവരങ്ങൾ

ഗ്രാമസഭ എന്താണ്?

ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ള എല്ലാ വ്യക്തികളും ചേർന്നതാണ് ആ ഗ്രാമത്തിന്റെ ഗ്രാമസഭ.

അംഗത്വം (മെമ്പർ)

ഒരു വാർഡിലെ വോട്ടർ ആ വാർഡിലെ ഗ്രാമസഭയുടേയോ വാർഡ് സഭയുടേയോ അംഗമാണ്.

കൺവീനർ

വാർഡ് മെമ്പർമാരും വാർഡ് കൗൺസിലർമാരും യഥാക്രമം ഗ്രാമസഭകളുടെയും വാർഡ് സഭകളുടെയും കൺവീനർമാരാണ്. ആവശ്യമായ സാഹചര്യങ്ങളിൽ പകരക്കാരനെ നിയമിക്കാവുന്നതാണ്.

അദ്ധ്യക്ഷൻ

ഗ്രാമസഭയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാർഡ് സഭയിൽ മുനിസിപ്പൽ ചെയർപേഴ്‌സണും അദ്ധ്യക്ഷത വഹിക്കും. അസാന്നിധ്യത്തിൽ മറ്റ് അധികാരികൾക്ക് ചുമതല കൈമാറാം.

യോഗം വിളിക്കൽ

ഗ്രാമസഭയുടെയോ വാർഡ് സഭയുടെയോ യോഗം വിളിച്ചു ചേർക്കാനുള്ള ഉത്തരവാദിത്വം കൺവീനറിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

ക്വാറം

ആകെ വോട്ടർമാരുടെ 10% ആണ് ക്വാറം. ക്വാറം തികയാതെ മാറ്റിവെച്ച യോഗം വീണ്ടും ചേരുമ്പോൾ ക്വാറം 50 അംഗങ്ങളായിരിക്കും.

പ്രത്യേക യോഗത്തിനുള്ള അവകാശം

ഒരു വാർഡിലെ കുറഞ്ഞത് 10% വോട്ടർമാർ രേഖാമൂലം ആവശ്യപ്പെട്ടാൽ 15 ദിവസത്തിനകം പ്രത്യേക യോഗം വിളിച്ചുചേർക്കണം.

കോ-ഓർഡിനേറ്റർ

ഗ്രാമപഞ്ചായത്തോ മുനിസിപ്പാലിറ്റിയോ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥൻ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുകയും കൺവീനറെ സഹായിക്കുകയും ചെയ്യും.

ചോദ്യങ്ങളും നിർദ്ദേശങ്ങളും

അംഗങ്ങൾക്ക് യോഗത്തിന് മുമ്പോ യോഗത്തിനിടയിലോ എഴുതി ചോദ്യങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള അവകാശമുണ്ട്.

പ്രമേയങ്ങൾ

ഗ്രാമസഭയുടെയോ വാർഡ് സഭയുടെയോ അധികാരപരിധിയിലുള്ള വിഷയങ്ങളിൽ ഭൂരിപക്ഷ അടിസ്ഥാനത്തിൽ പ്രമേയങ്ങൾ പാസാക്കാം.

ഗ്രാമസഭയുടെ അധികാരങ്ങളും ചുമതലകളും

A. പദ്ധതി ആസൂത്രണവും നിർവഹണവും

  • വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനാവശ്യമായ വിവരശേഖരണത്തിന് സഹായിക്കുക.
  • നടപ്പാക്കേണ്ട പദ്ധതികളുടെ നിർദ്ദേശങ്ങൾ തയ്യാറാക്കി മുൻഗണന നിശ്ചയിക്കുക.
  • കരട് പ്രോജക്ടുകൾ പരിശോധിച്ച് മുൻഗണനാക്രമം നിശ്ചയിക്കുക.
  • സന്നദ്ധസേവനം, ധനസഹായം എന്നിവ നൽകുകയും സമാഹരിക്കുകയും ചെയ്യുക.

B. പൊതുസൗകര്യ പദ്ധതികൾ

  • തെരുവുവിളക്കുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നിർദ്ദേശിക്കുക.
  • പൊതുജലവിതരണ ടാപ്പുകൾ, പൊതുകിണറുകൾ, ശുചിത്വ സംവിധാനങ്ങൾ എന്നിവയുടെ സ്ഥാനം നിർണ്ണയിക്കുക.
  • ജലസേചന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പൊതുസൗകര്യങ്ങൾ നിർദ്ദേശിക്കുക.

C. മരാമത്ത് പണികൾ

  • നടപ്പാക്കിയതോ നടപ്പാക്കാനിരിക്കുന്നതോ ആയ പ്രവൃത്തികളുടെ എസ്റ്റിമേറ്റുകളും ചെലവുകളും അറിയുക.
  • ഗുണഭോക്തൃ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക.
  • പ്രദേശത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പണികളുടെ വിശദവിവരങ്ങൾ ശേഖരിക്കുക.