ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വില്ലേജ് യൂണിയന് ഇന്നത്തെ പഞ്ചായത്തിന്റെ ആദ്യകാല രൂപമായിരുന്നു. അന്ന് വില്ലേജിന്റെയും വില്ലേജ് യൂണിയന്റെയും പേര് കോഴിമുക്ക് എന്നായിരുന്നു. 1953 ല്‍ വില്ലേജ് യൂണിയന്റെ സ്ഥാനത്ത് എടത്വ പഞ്ചായത്ത് നിലവില്‍ വന്നു. കുറെ വർഷങ്ങൾക്കു ശേഷം കോഴിമുക്ക് പഞ്ചായത്ത് എന്നത് എടത്വ പഞ്ചായത്ത് എന്നും പിന്നെയും വർഷങ്ങൾശേഷം കോഴിമുക്കു വില്ലേജ് എന്നത് എടത്വ വില്ലേജ് എന്നും പുനർമാനകരണം ചെയ്യപ്പെട്ടു. കോഴിമുക്ക് മുറിയില്‍ ചെമ്പകശ്ശേരിയില്‍ രാജാവിന്റെ വകയായി ഒരു ചെറിയ ക്ഷേത്രവും അതിനുസമീപം ഒരു കൊട്ടാരവും ഒരു വലിയ നെൽപ്പുരയും ഉണ്ടായിരുന്നത് ആ സ്ഥലത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു ആരാധനാലയങ്ങളുടെ അല്ലെങ്കില്‍ കോവിലുകളുടെ സാന്നിദ്ധ്യമായിരിക്കണം ഈ പ്രദേശത്തിനെ കോഴിമുക്ക് (കോവില്‍ മുക്ക്) എന്ന പേരു ലഭിക്കുവാന്‍ കാരണം. അവയില്‍ ഏറ്റവും പുരാതനമായത് ഏഴു കരക്കാര് ചേര്‍ന്ന് ചങ്ങംകരിയില്‍ നിര്മ്മി ച്ച ശ്രീധര്‍മ്മശാസ്താ ക്ഷേത്രമാണ്. സമീപപ്രദേശങ്ങളിലുള്ള മറ്റു ക്ഷേത്രങ്ങള്‍ എല്ലാം ഇതിന്റെ ഉപക്ഷേത്രങ്ങളാണെന്നു പറയപ്പെടുന്നു. ആധികാരിക രേഖകളില്‍ ഈ ഗ്രാമത്തെപ്പറ്റിയുള്ള ആദ്യ വിവരണം മദ്രാസിലെ സർവ്വേയർ ജനറല്‍ ആഫീസിനുവേണ്ടി ലഫ്റ്റനൻറ്മാർ 1816 മുതല്‍ 1820 വരെ നടത്തിയ സാഹസിക സഞ്ചാരത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഉൾപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയ സർവ്വേ ഓഫ് ട്രാവൻകൂർ ആന്റ് കൊച്ചിന് എന്ന പുസ്തകത്തില്‍ കാണുന്നു. പുരാതനമായ ചങ്ങംകരിക്ഷേത്രം, അതിനുസമീപം ഉണ്ടായിരുന്ന വലിയ നെല്‍പ്പുര , എടത്വായിലെ റോമന്‍ കത്തോലിക്ക പള്ളി, ആ പള്ളിയില്‍ ആണ്ടുതോറും തിരുവിതാംകൂറിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ വന്നു ചേർന്നിരുന്ന പെരുന്നാള്‍ എന്നിവയെല്ലാം ആംഗലേയ നിരീക്ഷകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. ജനങ്ങളെപ്പറ്റിയും അവര്‍ പ്രതിപാദിക്കുന്നുണ്ട്. കൃഷി മാത്രമായിരുന്നു ജനങ്ങളുടെ തൊഴില്‍. പുഞ്ചനിലങ്ങളില്‍ വെള്ളം വറ്റിക്കുന്നതിന് നാലില മുതല്‍ ഇരുപത്തിനാലില വരെയുള്ള ചക്രങ്ങള്‍ ഉണ്ടായിരുന്നു. രണ്ടോ അതിലധികമോ വര്‍ഷ ങ്ങള് ഇടവിട്ട് മാറിമാറി നിലങ്ങള്‍ കൃഷി ചെയ്തിരുന്നു