ഹരിത കര്‍മ്മ സേന

എടത്വ ഗ്രാമ പഞ്ചായത്തിൽ നിലവിൽ ഒരു വാർഡിൽ 2 ഹരിത കർമ്മ സേനാംഗം എന്ന നിലയിൽ 30 പേർ പ്രവർത്തിച്ചു വരുന്നു. ഹരിത കർമ്മ സേനയുടെ പ്രവർത്തനാവശ്യമായ സുരക്ഷ ഉപകരങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും പഞ്ചായത്ത് ഹരിത സേനയക്ക് ലഭ്യമാക്കിയുണ്ട് . ഹരിത കർമ്മ സേന വീടുകളിൽ നിന്നും പ്ലാസ്റ്റിക്, പേപ്പർ, ഗ്ലാസ്, തുടങ്ങിയ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുകയും അവ എം.സി.എഫിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇതിലൂടെ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്ന പ്രവണത കുറയുകയും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.മാലിന്യം ഉറവിടത്തിൽ തന്നെ തരംതിരിക്കുക” എന്ന ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിൽ ഹരിത കർമ്മ സേന നിർണായക പങ്ക് വഹിക്കുന്നു. വീടുകളിൽ 50 രൂപ യുസർ ഫീസായും   സ്ഥാപനങ്ങളിൽ നിന്ന് 100/- രൂപ യൂസർ ഫീസ് ശേഖരിച്ച് സേവനം  നൽകി വരുന്നു.എടത്വപള്ളിപ്പെരുന്നാ‍‍ള്‍ ഹരിത ചട്ട പ്രകാരം നടത്തുന്നതിന് ഹരിതകര്‍മ്മ സേനയുടെ സേവനം രാവും പകലും ലഭ്യമാക്കി ജൈവ-അജൈവ മാലിന്യങ്ങ‍ള്‍ യഥാസമയം നീക്കം ചെയ്യുന്നതിന് സാധിച്ചു പാർലമെന്റ് തിരഞ്ഞെടുപ്പിലും ,  നിയമസഭ തിരഞ്ഞെടുപ്പിലും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും മാലിന്യങ്ങൽ  നീക്കം ചെയ്യുന്നതിന്  ഹരിതകർമ്മസേനയുടെ സേവനം വളരെ ഉപകാരം പ്രദമായിരുന്നു