പച്ചപ്പണിഞ്ഞ് എടത്വ
പരിസ്ഥിതി ദിനാചരണം 2026
പച്ചപ്പണിഞ്ഞ് എടത്വ: ഗ്രാമപഞ്ചായത്ത് തല വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബഹു. എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസി ബിജോയി വൃക്ഷത്തൈ നടുന്നു.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എടത്വ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിൽ ഹരിതാഭ നിലനിർത്തുന്നതിനും പരിസ്ഥിതി സംരക്ഷണ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായാണ് ഈ പദ്ധതി വിഭാവനം ചെയ്തത്.
ബഹുമാനപ്പെട്ട എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസി ബിജോയി വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ, പഞ്ചായത്ത് ഭാരവാഹികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും, ഇന്ന് നടുന്ന തൈകൾ വരുംതലമുറയ്ക്കുള്ള സമ്പാദ്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് ഓർമ്മിപ്പിച്ചു. തൈകൾ നടുന്നതിനൊപ്പം അവ കൃത്യമായി പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വാർഡ് തലങ്ങളിൽ പ്രത്യേക നിരീക്ഷണം ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇൻഫർമേഷൻ വിംഗ്, എടത്വ ഗ്രാമപഞ്ചായത്ത്